*പുതുച്ചേരി സൈനിക ക്ഷേമവകുപ്പ്: ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു*
പുതുച്ചേരി സൈനിക ക്ഷേമവകുപ്പിൽ പേര് രജിസ്റ്റർ ചെയ്ത വിമുക്ത ഭടന്മാരുടെ മക്കളിൽ 2025-26 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ (State/CBSC) ആദ്യ മൂന്നു സ്ഥാനങ്ങളും കോളജ് തലത്തിൽ ഏതെങ്കിലും ഗവ.അംഗീകൃത സർവകലാശാലയിൽ നിന്നും യു.ജി, പി.ജി കോഴ്സുകളിൽ സ്വർണമെഡൽ, ദേശീയ അന്തർദേശീയ തലത്തിൽ കായിക മത്സരത്തിൽ സ്വർണം/വെള്ളി മെഡലുകൾ കരസ്ഥമാക്കിയവർക്കുവേണ്ടി ഏർപ്പെടുത്തിയ ക്യാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാർക്ക് അപേക്ഷാഫോറം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. സൈനിക ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റായ sainik.py.gov.in നിന്നും ഫോം ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ പുതുച്ചേരി സൈനിക ക്ഷേമവകുപ്പിൽ ജൂലയ് 20 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. വൈകിവരുന്ന അപേക്ഷകൾ അവാർഡിന് പരിഗണിക്കുന്നതല്ലെന്നും മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അറിയിച്ചു.

Post a Comment