o സ്വാതന്ത്ര്യസമര സേനാനി ഒ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു.
Latest News


 

സ്വാതന്ത്ര്യസമര സേനാനി ഒ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു.

 

സ്വാതന്ത്ര്യസമര സേനാനി ഒ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു.



മാഹി : സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനും പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റുമായിരുന്ന ഒ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ 6ാം ചരമ വാർഷികദിനത്തിൽ മാഹി ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണ യോഗവും നടത്തി .

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ മോഹനൻ അധ്യക്ഷനായി.മാഹി നഗരസഭ മുൻ വൈസ് ചെയർമാൻ പി പി വിനോദൻ, കെ.ഹരിന്ദ്രൻ. ശോഭ പി. ടി സി ജിജേഷ് ചമേരി, അജയൻ പൂഴിയിൽ, പി പത്മനാഭൻ , കെ.രവിന്ദ്രൻ , പി വി മധു,ഷംസുദ്ദിൻ എന്നിവർ സംസാരിച്ചു




Post a Comment

Previous Post Next Post