**അഴിയൂർ നാലാം വാർഡിൽ സന്നദ്ധ സേവാ പ്രവർത്തകരുടെ മാതൃകാപരമായ ഇടപെടൽ**
മാഹി റെയിൽവേ സ്റ്റേഷനു സമീപം മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് സമീപവാസികൾക്ക്, പ്രത്യേകിച്ച് ഒരു കുടുംബത്തിന് വീട്ടിലേക്ക് പ്രവേശിക്കാൻ പോലും പ്രയാസമുണ്ടാക്കിയിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി വാർഡ് മെമ്പർ മഹിജ തോട്ടത്തിലിൻ്റെയും സേവാ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്ഥലത്തെത്തി അടിഞ്ഞുകൂടിയ മാലിന്യങ്ങളും കുപ്പികളും ചെളിയും നീക്കം ചെയ്യുകയുണ്ടായി.
വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിച്ച നിലംപതിച്ച സ്ലാബുകൾ ഉയർത്തി പുനഃക്രമീകരിക്കുകയും, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. മഴയെ അവഗണിച്ചുകൊണ്ടുള്ള ഈ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വെള്ളക്കെട്ടിന് ഗണ്യമായ പരിഹാരം കാണാൻ സാധിച്ചു.

Post a Comment