o ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
Latest News


 

ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

 ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു



ന്യൂമാഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.എം. ഹയർ സെക്കൻഡറി സ്‌കൂൾ ന്യൂമാഹിയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പരിസ്ഥിതി ദിന സന്ദേശം ശ്രീമതി നിഷ റാണി ടീച്ചർ നൽകുകയും ചെയ്തു.


തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃക്ഷത്തൈ നടുകയും തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു. ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പരിപാടികൾക്കും നേതൃത്വം നൽകി. ഇക്കോ സെൻസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയെ ആദരിക്കുകയും ചെയ്തു


സ്കൂ‌ൾ പ്രിൻസിപ്പൽ ദീപ കുര്യാക്കോസ് അധ്യക്ഷത വഹിച്ച പരിപാടി എംഎം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ അബു താഹിർ ഉദ്ഘാടനം ചെയ്‌തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് റിയാസ് സ്വാഗതവും എൻ.എസ് .എസ് വളണ്ടിയർ ലീഡർ ഫാത്തിമ സെൻഹ റഷീദ് നന്ദിയും പറഞ്ഞു അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post