o അറിയിപ്പ്
Latest News


 

അറിയിപ്പ്


അറിയിപ്പ്



ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട്, മാഹി മേഖലയിലെ പൊതു റോഡുകളിലും വിവിധ സ്ഥലങ്ങളിലും വലിപ്പമേറിയ കൊടികൾ, ഹോർഡിംഗുകൾ, ബാനറുകൾ, അലങ്കാരങ്ങൾ എന്നിവ ആവശ്യമായ അനുമതി വാങ്ങാതെ, സ്ഥാപിച്ചിട്ടുണ്ടെന്ന് മാഹി മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വലിപ്പമേറിയ കൊടികൾ ഏതെങ്കിലും കാരണത്താൽ വേർപെട്ടുപോവുകയോ, തകർന്നുവീഴുകയോ ചെയ്‌താൽ റോഡ് ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് ഇരുചക വാഹന യാത്രക്കാർക്ക്, അവ ഗുരുതരമായ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.


അതിനാൽ, ബന്ധപ്പെട്ട എല്ലാ വ്യക്തികളും, സംഘടനകളും, ക്ലബ്ബുകളും പൊതു റോഡുകൾക്ക് കുറുകെ കെട്ടിയിരിക്കുന്ന കൊടികൾ, അലങ്കാരങ്ങൾ നിർബന്ധമായും നീക്കം ചെയ്യാനും, ഈ അറിയിപ്പ് ലഭിച്ച തീയതി മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ഹോർഡിംഗുകൾ, ബാനറുകൾ അല്ലെങ്കിൽ സമാനമായ ഘടനകൾ സ്ഥാപിക്കുന്നതിന് മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാനും നിർദ്ദേശിക്കുന്നു. നിശ്ചിത കാലയളവിനുള്ളിൽ അനുമതി വാങ്ങാത്ത, ഹോർഡിംഗുകൾ, ബാനറുകൾ അല്ലെങ്കിൽ സമാനമായ ഘടനകൾ ബന്ധപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും ക്ലബ്ബുകളുടെയും ഉത്തരവാദിത്തത്തിലും ചെലവിലും നീക്ക ചെയ്യുന്നതാണെന്നും ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഉചിതമായ പിഴകൾ ചുമത്തുകയും ചെയ്യുന്നതാണെന്നും അറിയിക്കുന്നു.

Post a Comment

Previous Post Next Post