o ലോകകപ്പിനെ വരവേൽക്കാൻ മാഹിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു
Latest News


 

ലോകകപ്പിനെ വരവേൽക്കാൻ മാഹിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു

 *ലോകകപ്പിനെ വരവേൽക്കാൻ മാഹിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു*



​മാഹി: ലോകകപ്പ് ഫുട്ബോൾ ആവേശത്തെ വരവേറ്റുകൊണ്ട് മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മാഹി നഗരത്തിൽ പ്രൗഢഗംഭീരമായ വിളംബര ജാഥ സംഘടിപ്പിച്ചു. ഫുട്ബോൾ പ്രേമികളും കായികതാരങ്ങളും ഉൾപ്പെടെ നിരവധിയാളുകൾ ജാഥയിൽ അണിനിരന്നു.

​ചടങ്ങിൽ ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മാഹി സർക്കിൾ ഇൻസ്‌പെക്ടർ പി. എ. അനിൽ കുമാർ വിളംബര ജാഥ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായികരംഗം യുവതലമുറയിൽ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

​ഉമേഷ്‌ ബാബു, സലിം. പി. ആർ, സുജിത് വളവിൽ, സലിം അലഞ്ചേരി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. വിളംബര ജാഥയ്ക്ക് ബോബി വളവിൽ, രാജീവൻ, ഗിരീഷ്. കെ, അജേഷ്. കെ, ശ്രീകുമാർ ബാനു എന്നിവർ നേതൃത്വം നൽകി.

​മനോജ്‌ വളവിൽ പരിപാടിക്ക് സ്വാഗതവും പോൾ ഷിബു നന്ദിയും രേഖപ്പെടുത്തി.



Post a Comment

Previous Post Next Post