*'ഹരിത വിദ്യാലയം-- സ്വച്ഛതാ ദേശീയ പുരസ്കാരം' ചെമ്പ്ര ഗവ.എൽ.പി. സ്‌കൂളിന്!*
മാഹി: സ്വച്ഛതയും പരിസ്ഥിതി സംരക്ഷണവും
പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനത്തിനുള്ള 'സ്വച്ഛത പുരസ്കാർ' ഹരിത വിദ്യാലയത്തിനു ദേശീയ തലത്തിലുള്ള രണ്ടാം റാങ്കു കരസ്ഥമാക്കി ചെമ്പ്ര ഗവൺമെൻ്റ് ലോവർ പ്രൈമറി സ്‌കൂൾ.
പ്രധാനാധ്യാപിക എ.വി. സിന്ധുവിൻ്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിൻ്റെ ഫലമായാണ് വിദ്യാലയത്തിനു ഈ നേട്ടം കൈവരിക്കാനായത്.
ശുചിത്വവും ഹരിത സംസ്കാരവും വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് അംഗീകാരം നേടിയ വിദ്യാലയ കൂട്ടായ്മയെ മാഹി എം.എൽ.എ. അഡ്വ. അശോക് കുമാർ അഭിനന്ദിച്ചു.

Post a Comment