ചൂട്ടപ്പെരുന്നാൾ ആചരിച്ചു
യേശുക്രിസ്തുവിന്റെ വരവിന് വഴിയൊരുക്കിയ പ്രവാചകനായ വിശുദ്ധ സ്നാപക യോഹന്നാൻ്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റ രക്തസാക്ഷി സ്മരണ പുതുക്കി മാഹി സെൻ്റ് തെരേസ ബസലിക്ക ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ ചൂട്ടപ്പെരുന്നാൾ ആചരിച്ചു
ഇന്ന് വൈകിട്ട് മാഹി പാറക്കൽ കടപ്പുറത്താണ് ചടങ്ങുകൾ സംഘടിപ്പിച്ചത്
ജാതി മത ഭേദമന്യേ പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
മാഹി ഗോപാലപ്പെട്ട ഭാഗങ്ങളിൽ ക്രിസ്‌തു വിശ്വാസികൾ തീരദേശത്ത് പതിവായി നടത്തിയിരുന്ന ചടങ്ങായിരുന്നു ചൂട്ടപ്പെരുന്നാൾ
കാലക്രമേണ ചടങ്ങ് നിലച്ച് പോയി.
പ്രവാചകനായ വിശുദ്ധ സ്നാപക യോഹന്നാൻ ഗലീലിയൻ ഭരണാധികാരിയായ ഹെറോദ് അന്തിപ്പാസിന്റെ ഉത്തരവ് പ്രകാരമാണ് വധിക്കപ്പെടുന്നത്
രാജാവ് സ്വന്തം സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെറോദിയയെ ഫിലിപ്പോസ് ജീവിച്ചിരിക്കെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹം അധാർമ്മികമാണെന്ന് യോഹന്നാൻ രാജാവിന്റെ മുഖത്തുനോക്കി വിമർശിച്ചു
ഇതിൽ പ്രകോപിതയായ ഹെറോദിയ യോഹന്നാനെ പ്രതികാരം ചെയ്യാൻ കാത്തിരുന്നു.
കഴിഞ്ഞ വർഷം മുതലാണ് മാഹിയിൽ ചടങ്ങ് പുനരാരംഭിച്ചത്
മാഹി ബസലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ ഇടവക ജനങ്ങൾ എന്നിവർ നേതൃത്വം നൽകി

Post a Comment