*കാലത്തിൻ്റെ മാറ്റം പുതുതലമുറ തിരിച്ചറിയണം!*
*അഡ്വ: പി. അശോക് കുമാർ*
മാഹി: കുട്ടികൾ ഉപരിപഠനത്തിനു ഒരുങ്ങുന്നത് കാലത്തിൻ്റെ മാറ്റം തിരിച്ചറിഞ്ഞു കൊണ്ട് ആവണമെന്ന് മാഹി എം.എൽ.എ അഡ്വ പി. അശോക് കുമാർ പറഞ്ഞു
ചാലക്കര പി. എം. ശ്രീ.ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടന 'സഹപാഠി'യുടെ നേതൃത്വത്തിൽ ഒരുക്കിയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ. ഐ. സ്വാധീനം എല്ലാ മേഖലയെയും ബാധിക്കുന്നുണ്ടെന്നും
അതനുസരിച്ച് തൊഴിൽ മേഖലയിൽ സാധ്യതകൾ മാറിമറിയുന്നുണ്ടെന്നും അതു തിരിച്ചറിഞ്ഞ് പഠന മേഖലയിൽ ആവശ്യമായ മാറ്റം വരുത്തുവാൻ പുതുതലമുറയിലെ വിദ്യാർഥികൾക്ക് ആവണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ചടങ്ങിൽ 'സഹപാഠി' വൈസ് പ്രസിഡണ്ട് കെ. ചിത്രൻ അധ്യക്ഷത വഹിച്ചു.
മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം തനൂജ മുഖ്യ ഭാഷണം നടത്തി.
പ്രധാനാധ്യാപകൻ കെ.വി. മുരളീധരൻ, മുൻ പ്രധനാധ്യാപകൻ എം. മുസ്തഫ, എസ്. എം.സി. ചെയർപേർസൺ കെ. എൻ. സിനി, 'സഹപാഠി' രക്ഷാധികാരി കെ.മോഹനൻ, ചാലക്കര ദേശം പ്രസിഡണ്ട് കെ. പി. വത്സൻ കവി ആനന്ദു കുമാർ പറമ്പത്ത്, കെ.പി.ഷംസുദ്ധീൻ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.
2026 മാർച്ച് സി. ബി. എസ്.ഇ. ബോർഡു നടത്തിയ പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുശതമനം വിജയത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർഥികളെയും
ജനാബ് കുഞ്ഞിപ്പക്കി സാഹിബ് മെമ്മോറിയൽ ഷംസുദ്ദീൻ (എം.വി.കെ.ഫാമിലി) ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ഉപഹാരങ്ങൾ നല്കി അനുമോദിച്ചു.
ജനറൽ സെക്രട്ടറി കെ.വി. സന്ദീവ് സ്വാഗതവും ട്രഷറർ എം.വി. സീനത്ത് നന്ദിയും പറഞ്ഞു.
രക്ഷിതാക്കളുടെ സാന്നിധ്യം ചടങ്ങിനു മാറ്റുകൂട്ടി.

Post a Comment