കോപ്പാലത്ത് പെരുമ്പാമ്പിനെ പിടികൂടി; പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ല, നാട്ടുകാർ ഭീതിയിൽ
മൂലക്കടവ്: കോപ്പാലം പെട്രോൾ പമ്പിന് സമീപത്തെ ഇടവഴിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയിലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടിയത്.
പുഴയോരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ വീടുകൾക്ക് സമീപത്തുള്ള ഇടവഴിയിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ജനങ്ങൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കനത്ത ഇരുട്ട് കാരണം പാമ്പിനെയും മറ്റ് അപകടകരമായ ജീവികളെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് വനവിഭാഗം അധികൃതരും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി സുരക്ഷിതമായി വനമേഖലയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Post a Comment