o മയ്യഴി പുഴയോര നടപ്പാത പാമ്പുകളുടെയും ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രം ആകുന്നു
Latest News


 

മയ്യഴി പുഴയോര നടപ്പാത പാമ്പുകളുടെയും ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രം ആകുന്നു

  മയ്യഴി പുഴയോര നടപ്പാത പാമ്പുകളുടെയും, മറ്റു ഇഴ ജന്തുക്കളുടെയും വിഹാരകേന്ദ്രം ആകുന്നു



മാഹി: പുഴയോരനടപ്പാത കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്

മാഹിയിലെ പുഴയോര നടപ്പാതയിൽ നിത്യേന കാലത്തും വൈകിട്ടും നിരവധി പേരാണ് നടക്കുവാനും, സമയം ചിലവഴിക്കാനുമായി എത്തിച്ചേരുന്നത്. 


അതിനുപുറമേ ശനി ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും നൂറുകണക്കിന് ആളുകളാണ്  ഇവിടെ എത്തുന്നത് 


മഴക്കാലം ആരംഭിച്ചതോടെ നടപ്പാതയുടെ ഒരു ഭാഗം മുഴുവനായും കാടു മൂടി കിടക്കുകയാണ്. പാമ്പുകളുടെയും ഇഴയും ഇഴ ജന്തുക്കളുടെയും വികാര കേന്ദ്രമായി മാറിയിരിക്കുകയാണ് പുഴയോര നടപ്പാത

മയ്യഴിയുടെ ഭരണസിരാകേന്ദ്രത്തോട ചേർന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്.

ഇതിന് പുറമേ കാലങ്ങളായി തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണിവിടം


അധികൃതർ എത്രയും പെട്ടെന്ന് ഇതിന്ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

Previous Post Next Post