എംഎൽഎമാർക്ക് പൗരസ്വീകരണം നൽകി
മാഹി:രക്തസാക്ഷി സ്മാരക സാംസ്കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുത്ത എംഎൽഎമാരായ അഡ്വ. ടി അശോക് കുമാർ, കാരായി രാജൻ എന്നിവർക്ക് മാഹിയിൽ പൗരസ്വീകരണം നൽകി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
വടക്കൻ ജനാർദനൻ അധ്യക്ഷതവഹിച്ചു. സിപി. എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ, പുതുച്ചേരി സംസ്ഥാന ക്ഷണിതാവ് ടി മുരുകൻ, മുൻ എംഎൽഎ ഡോ. വി രാമചന്ദ്രൻ, ഹരിദാസൻ, മണ്ഡലം സെക്രട്ടറി സിഗേഷ്, കെ പി നൗഷാദ് സംസാരിച്ചു.

Post a Comment