കെ.എസ്.ആർ.ടി.സി സൗജന്യയാത്ര. മയ്യഴിക്കാർക്കും ലഭിക്കുമോ?
മാഹി:കേന്ദ്രഭരണപ്രദേശമായ മാഹിയിലൂടെയും, പള്ളൂരിലൂടേയും, പന്തക്കലിലൂടേയും കടന്ന് പോകുന്ന കെ.എസ്.ആർ.സി ബസ്സുകളിൽ മയ്യഴിയിലെ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കപ്പെടുമോ
.മാഹി ടൗണിലൂടെ കടന്നു പോവുന്ന കോഴിക്കോട് -കണ്ണൂർ ടൗൺ ടു ടൗൺ ബസ്സുകളിലും പള്ളൂർ വഴി കടന്നു പോവുന്ന കണ്ണൂർ - കൽപറ്റ, പറശ്ശിനികടവ്, കുറ്റ്യാടി, .പടന്നക്കര, കിടഞ്ഞി, തലശ്ശേരി റൂട്ടുകളിൽ ഓടുന്ന 20 ഓളം ബസ്സുകളിലും മാഹിയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം
കേരള സർക്കാറിന്റെ ഇന്ദിരാ ഗാരന്റ്റിയുടെ ഭാഗമായി സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നൽകുന്ന പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് ഇന്ന് മുതൽ തുടക്കം കുറിക്കുമ്പോൾ, പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെയും വനിത വേദിയുടെയും നേതൃത്വത്തിൽ പള്ളൂരിൽ സ്വീകരണം നൽകുന്നു.
പള്ളൂർ ഇരട്ടപ്പിലാക്കുലിൽ ഇന്ന് രാവിലെ കൃത്യം 8.30 ന് ബസ്സിനെ വരവേൽക്കും. തലശ്ശേരിയിൽ നിന്നും പുറപ്പെട്ട് പടന്നക്കര വരെ പോവുന്ന ഗ്രാമവണ്ടി രാവിലെ 8.50 നും കുമ്പളച്ചേലയിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിലേക്ക് പോവുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് രാവിലെ 9 മണിക്കുമാണ് പള്ളൂരിൽ എത്തിച്ചേരുന്നത്. ഇത് ഒരാഘോഷമാക്കി മാറ്റാനും മധുരം നൽകി ബസ്സിനെ വരവേൽക്കാനുമാണ് തീരുമാനം.

Post a Comment