o പന്തക്കലിൽ തെരുവു നായ ശല്യം രൂക്ഷമാവുന്നു
Latest News


 

പന്തക്കലിൽ തെരുവു നായ ശല്യം രൂക്ഷമാവുന്നു

 .പന്തക്കലിൽ തെരുവു നായ ശല്യം രൂക്ഷമാവുന്നു



മാഹി: പന്തക്കൽ പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാവുന്നു. എരഞ്ഞീൻ കീഴിൽ, കക്കുഴി വയൽ, കുന്നുമ്മൽപ്പാലം കൊപ്പര മിൽ ഭാഗം എന്നിവിടങ്ങളിലാണ് തെരുവു നായ ശല്യം. എരഞ്ഞീൻ കീഴിൽ ഭാഗത്ത് നായകൾ വാഹനത്തിന് പിറകെ ഓടുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. നടു റോഡിൽ നിന്ന് മാറാതെ കൂട്ടമായ് നിൽക്കുന്ന നായക്കൂട്ടങ്ങൾ നടന്നു പോകുന്നവർക്കും ഭീഷണിയാവുകയാണ്. പന്തക്കൽ, മൂലക്കടവ് കവലകളിലും തെരുവുനായകൾ വിലസുകയാണ്. പന്തക്കലിലെ രണ്ട് വീടുകളിലെ കോഴിക്കൂട്ടിൽ കയറി നായക്കൂട്ടങ്ങൾ ഒരു ഡസനിലേറെ കോഴികളെ കൊന്നൊടുക്കിയിരുന്നു.

  വർഷങ്ങൾക്ക് മുൻപാണ് മാഹിയിൽ എബിസി പദ്ധതിയിൽ മാഹി നഗര സഭ അധികൃതർ നായകളെ പിടികൂടി വന്ധീകരണം നടത്തിയത്.നിയമങ്ങൾ പലതും വന്നെങ്കിലും  നടപ്പാക്കാത്തതിൽ തെരുവു നായകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്.

Post a Comment

Previous Post Next Post