o കരുണ അസോസിയേഷൻ മാഹി എം എൽ എ യെ കണ്ട് നിവേദനം സമർപ്പിച്ചു
Latest News


 

കരുണ അസോസിയേഷൻ മാഹി എം എൽ എ യെ കണ്ട് നിവേദനം സമർപ്പിച്ചു

 *കരുണ അസോസിയേഷൻ മാഹി എം എൽ എ യെ കണ്ട് നിവേദനം സമർപ്പിച്ചു* 




മാഹി :മാഹിയിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ കരുണ അസോസ്സിയേഷൻ മാഹി, എം എൽ എ ക്കും , മാഹി റീജിണ്യൽ അഡ്‌മിനിസ്ട്രേറ്റർക്കും നിവേദനം സമർപ്പിച്ചു


വികലാംഗർക്ക്  സ്ഥിരമായി വരുമാനം ലഭിക്കാത്തതിനാൽ, അവരുടെ കുടുംബത്തിന്റെ വൈദ്യുതി ചാർജുകളും കുടിവെള്ള ചാർജുകളും അടയ്ക്കുന്നതിൽ നിന്ന് അവരെ ഒഴിവാക്കുക,

 വികലാംഗ കുടുംബത്തിലെ മിക്ക മാതാപിതാക്കൾക്കും വികലാംഗരെ പരിപാലിക്കുന്നതിനായി ഒരു ജോലിയും ഏറ്റെടുക്കാൻ കഴിയില്ല. അതിനാൽ, അത്തരം മാതാപിതാക്കൾക്ക് പ്രതിമാസ ഓണറേറിയം അനുവദിക്കുക,

 . പെൻഷനും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക , മാഹിയിലെ സാമൂഹ്യക്ഷേമ വകുപ്പിൽ സ്ഥിരം ക്ഷേമ ഓഫീസർ ഇല്ലാത്തതിനാൽ,  ഒരു സ്ഥിരം ക്ഷേമ ഓഫീസറെ നിയമിക്കുക,

 വിദ്യാഭ്യാസ യോഗ്യതയുള്ള  വികലാംഗ യുവാക്കൾക്ക്  തൊഴിൽ നൽകുക 

തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് മാഹി എം എൽ എ അഡ്വ. ടി  അശോക് കുമാറിനും മാഹി RA അങ്കിത് കുമാറിനും നല്കിയത്


കരുണ അസോസിയേഷൻ പ്രസിഡണ്ട്  സുരേഷ് ബാബു, ജനറൽ സെക്രട്ടറി ശിവൻ തിരുവങ്ങാട്,


സെക്രട്ടറി സജീർ ചെറുകല്ലായി, വൈസ് പ്രസിഡണ്ട് രതി കോട്ടായി , ട്രഷറർ ഷാജഹാൻ, എക്സിക്യൂട്ടിവ് അംഗങ്ങൾ, മറ്റ് മെംബർമാരടങ്ങുന്ന സംഘമാണ് നിവേദനം നൽകാനെത്തിയത്

Post a Comment

Previous Post Next Post