o മാഹി ചെമ്പ്ര ഗവ എൽ പി .സ്കൂൾ, പ്രവേശനോത്സവം
Latest News


 

മാഹി ചെമ്പ്ര ഗവ എൽ പി .സ്കൂൾ, പ്രവേശനോത്സവം

 മാഹി ചെമ്പ്ര ഗവ. എൽ പി .സ്കൂൾ,  പ്രവേശനോത്സവം



മാഹി: 2026-27-၈ല സ്കൂൾ പ്രവേശനോത്സവം രാവിലെ 10-ന് പ്രമുഖ കഥാപ്രസംഗ പരിശീലകനും , മാേണാ ആക്ട് പരിശീലകനും , രചയിതാവും സംവിധായകനგമായ  സവ്യ സാചിയുടെ 'കളി +ആട്ടം' സർഗാത്മകമായ പരിപാടികളോടെ  ഉദ്ഘാടനം ചെയ്തു. വർണ്ണാഭമായ ക്ലാസ്മുറികളോ ടെയും , സമ്മാനങ്ങളോടെയും,മധുര പലഹാരങ്ങളോ ടെയും, കലാപരിപാടികളോടെയും കുരുന്നുകളെ സ്വീകരിച്ചു.

 അഞ്ജന ടീച്ചർ പരിപാടിക്ക് സ്വാഗത ഭാഷണം നടത്തി. ഹെഡ് മിസ്ട്രെസ് സിന്ധു ടീച്ചർ  അധ്യക്ഷത വഹിച്ചു.

എസ് എം.സി വൈസ് ചെയർ പഴ്സൺ   സരിത നന്ദി അറിയിച്ചു.

2025- 2026 അധ്യയന വർഷത്തെ ബെസ്റ്റ് ഔട്ട്‌ ഗോയിങ് വിദ്യാർത്ഥിനിയായ ശീതൾ പി.യെ ഈ ധന്യ വേളയിൽ  മെമെന്റോ നൽകി ആദരിച്ചു.  വിവിധതരം കലാപരിപാടി കളോടെ ഈ അധ്യയന വർഷത്തിന് മനോഹരമായ തുടക്കം കുറിച്ചു.

Post a Comment

Previous Post Next Post