o മാഹി കോളേജ്: യു.ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു*
Latest News


 

മാഹി കോളേജ്: യു.ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു*

 *മാഹി കോളേജ്: യു.ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു*



മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ 2026-27 അധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകളിലേക്കുള്ള (ബി.എ., ബി.എസ്‌സി., ബി.കോം.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് നാളെ (ജൂൺ 3) മുതൽ www.mggacmahe.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ജൂൺ 18 ന് വൈകുന്നേരം 4 മണിവരെ അപേക്ഷ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഹിന്ദി എന്നീ ബിരുദ കോഴ്സുകളിലേക്ക് മാത്രമേ നിലവിൽ ഓൺലൈനിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. വിശദ വിവരങ്ങൾക്ക് www.mggacmahe.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന്

കേളേജ് പ്രിൻസിപ്പൽ ഡോ:കെ.കെ.ശിവദാസ് അറിയിച്ചു.


Post a Comment

Previous Post Next Post