o വഴിമുടക്കി ജൽജീവൻ പദ്ധതി : വലഞ്ഞ് നാട്ടുകാർ
Latest News


 

വഴിമുടക്കി ജൽജീവൻ പദ്ധതി : വലഞ്ഞ് നാട്ടുകാർ

വഴിമുടക്കി ജൽജീവൻ പദ്ധതി : വലഞ്ഞ് നാട്ടുകാർ



ന്യൂമാഹി പഞ്ചായത്തിലെ 11-ാം വാർഡിൽ രാജീവ് ഹോട്ടലിന്റെ എതിർഭാഗത്ത് ഉള്ള വഴി കഴിഞ്ഞ മെയ് 17-ാം തിയതി മുതൽ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയെന്ന പരാതിയുമായി നാട്ടുകാർ

100 ലധികം വീട്ടുകാരും നാട്ടുകാരും കാലങ്ങളായി നിത്യവും ആശ്രയിക്കുന്ന ഏക വഴിയാണ് തടസ്സപ്പെട്ടത് , ചില വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധം വഴി പൊളിച്ചിട്ടിരിക്കുകയായിരുന്നു, 

 സ്കൂൾ തുറക്കുന്നതിന്റെ 10 ദിവസം മുന്നെ മാത്രമാണ് ജോലി ആരംഭിച്ചത്, മാഹി പാലത്തിലേക്ക് പോകുന്ന വഴിയും കുളപ്പാൽ ഇടവഴിയും മുടങ്ങി കിടക്കുന്നതിനാൽ വിദ്യാർഥികൾ വളരെ സാഹസപ്പെട്ട് പൈപ്പിന്റെ മേലെ കൂടി നടന്നാണ് സ്കൂളിൽ പോകുന്നത്, 

മഴ കനത്താൽ ചെളിക്കുഴി  കടന്ന് വേണം അപ്പുറമെത്താൻ

വാർഡ് മെമ്പറോടും ന്യൂ മാഹി പഞ്ചയത്തിലും പല തവണ പോയി പ്രസ്തുത കാര്യം ബോധിപ്പിച്ചിരുന്നു എങ്കിലും  ഇത് വരെ പരിഹാരമായില്ല, 

കുറെയധികം വീട്ടുകാരും പ്രായം ചെന്നവരും വിദ്യാർത്ഥികളും രോഗികളും മറ്റും വഴി മുടങ്ങിയ കാരണം  വലയുകയാണ് 

എത്രയും പെട്ടെന്ന് പ്രസ്തുത വഴി പൂർവ സ്ഥിതിയിലാക്കി തരുവാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post