o പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് പള്ളൂരിൽ പ്രിയദർശിനി യുവകേന്ദ്രയും വനിത വേദിയും ചേർന്ന് സ്വീകരണം നൽകി
Latest News


 

പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് പള്ളൂരിൽ പ്രിയദർശിനി യുവകേന്ദ്രയും വനിത വേദിയും ചേർന്ന് സ്വീകരണം നൽകി

പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് പള്ളൂരിൽ പ്രിയദർശിനി യുവകേന്ദ്രയും വനിത വേദിയും ചേർന്ന് സ്വീകരണം നൽകി



കേരള സർക്കാറിന്റെ ഇന്ദിരാ ഗാരന്റിയുടെ ഭാഗമായി സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നൽകുന്ന പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് പള്ളൂരിൽ പ്രിയദർശിനി യുവകേന്ദ്രയും വനിത വേദിയും ചേർന്ന് സ്വീകരണം നൽകി. തലശ്ശേരിയിൽ നിന്നും പുറപ്പെട്ട് പടന്നക്കര വരെ പോവുന്ന ഗ്രാമവണ്ടിക്കും കുമ്പളച്ചേലയിൽ നിന്ന് പുറപ്പെട്ട് കണ്ണൂരിലേക്ക് പോവുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിനുമാണ് രാവിലെ 9 മണിക്ക് പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ അവേശകരമായ സ്വീകരണം നൽകിയത്. ബസ്സിലെ മുഴുവൻ യാത്ര കാർക്കും മധുരം വിതരണം ചെയ്തു കൊണ്ട് പ്രിയദർശിനി വനിതാവേദി പ്രസിഡണ്ടും മാഹി ബ്ലോക്ക് മഹിള കോൺഗ്രസ്സ് പ്രസിഡണ്ടുമായ മുൻ കൗൺസിലർ ശോഭ പി.ടി.സി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ട്രസ്റ്റ് ജനറൽ സിക്രട്ടറി കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീമതി, അഭിന പ്രദീപ്, ഷഹനാസ്, ശ്രീജിത്ത്.കെ.കെ, മധു,പി.വി, സന്ദിവ്.കെ.വി, പി.കെ.ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

Previous Post Next Post