o ഗിന്നസ് ജേതാവ് ഫായിസ് നാസറുടെ പേരിൽ നാട്ടിൽ റോഡ്*
Latest News


 

ഗിന്നസ് ജേതാവ് ഫായിസ് നാസറുടെ പേരിൽ നാട്ടിൽ റോഡ്*

 *ഗിന്നസ് ജേതാവ് ഫായിസ് നാസറുടെ പേരിൽ നാട്ടിൽ റോഡ്*



ചൊക്ലി: ഗിന്നസ് വേൾഡ് റെക്കോർഡിൽ 11 തവണ ഇടം നേടിയ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഫായിസ് നാസറിന്റെ പേരിൽ സ്വന്തം പ്രദേശത്ത് റോഡ് നിർമ്മിച്ച് നാമകരണം ചെയ്തു. നാസറിന്റെ മകനായ ഫായിസ് നാസറുടെ അസാധാരണ നേട്ടങ്ങളെ ആദരിച്ചാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.

സ്വന്തം പ്രയത്‌നവും കഴിവും കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഫായിസ് നാസറുടെ നേട്ടങ്ങൾക്ക് സമൂഹം നൽകുന്ന അംഗീകാരമാണ് ഈ നാമകരണമെന്ന് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് പറഞ്ഞു. യുവതലമുറയ്ക്ക് പ്രചോദനമാകുകയും കൂടുതൽ പേർ കഴിവുകൾ വികസിപ്പിച്ച് നാടിന്റെ അഭിമാനമായി മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

റോഡിന്റെ ഉദ്ഘാടന ചടങ്ങ് വികാരനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്. വാർഡ് മെമ്പർ ഡോ. എം.സി. ഷിജിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയൻ ആശംസകൾ നേർന്ന് സംസാരിച്ചു.

കെ. ഗിരീഷൻ സ്വാഗതവും വിനീഷ് നന്ദിയും രേഖപ്പെടുത്തി. പ്രദേശവാസികൾ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




Post a Comment

Previous Post Next Post