o കൊട്ടിയൂർ തീർഥാടക സംഘത്തിൻ്റെ വാൻ ഡിവൈഡറിൽ ഇടിച്ച് കയറി എട്ട് വൈപ്പിൻ സ്വദേശികൾക്ക് പരിക്ക്
Latest News


 

കൊട്ടിയൂർ തീർഥാടക സംഘത്തിൻ്റെ വാൻ ഡിവൈഡറിൽ ഇടിച്ച് കയറി എട്ട് വൈപ്പിൻ സ്വദേശികൾക്ക് പരിക്ക്

 കൊട്ടിയൂർ തീർഥാടക സംഘത്തിൻ്റെ വാൻ ഡിവൈഡറിൽ ഇടിച്ച് കയറി എട്ട് വൈപ്പിൻ സ്വദേശികൾക്ക് പരിക്ക്



പന്തക്കൽ: കൊട്ടിയൂർ തീർഥാടനത്തിനായി എത്തിയവരുടെ വാൻ  മൂലക്കടവിൽ ഡിവൈഡറിൽ ഇടിച്ച് കയറി എട്ട് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.  ഇടിയുടെ ആഘാതത്തിൽ മുന്നിലെ സീറ്റിൽ തല ഇടിച്ചപ്പോഴാണ് പരിക്കേറ്റത്.പലർക്കും നെറ്റിയിലാണ് മുറിവ് .

    ശനിയാഴ്ച്ച പുലർച്ചെ നാലിനായിരുന്നു അപകടം.വൈപ്പിൻ ഞാറയ്ക്കൽ ഭാഗത്ത് നിന്ന് വെള്ളിയാഴ്ച്ച രാത്രി 8 ന് പുറപ്പെട്ട സ്ത്രീകളും, കുട്ടികളുമടങ്ങുന്ന തീർഥാടക സംഘം സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ശബ്ദം കേട്ട് തൊട്ടടുത്ത പന്തക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർ എത്തി പോലീസ് വാഹനത്തിൽ പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് മഴയുണ്ടായിരുന്നു.

   അപകടത്തിൽ പെട്ട വാൻ ടിപ്പർ ലോറിയുടെ സഹായത്താൽ പന്തക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.മൂലക്കടവ് കവലയിലെ ഡിവൈഡറിൽ ഇടിച്ച് നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്. ഡിവൈഡറിൻ്റെ ഉയരക്കുറവ് ചൂണ്ടിക്കാട്ടി നാട്ടുകാർ മാഹി പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

Post a Comment

Previous Post Next Post