o പാർലിമെൻ്റിലെ നാരീശക്തിയുടെ ശബ്‌ദമായ,മാഹിയുടെ അഭിമാനതാരത്തിന് ജന്മദേശം ആദരവ് നല്കി
Latest News


 

പാർലിമെൻ്റിലെ നാരീശക്തിയുടെ ശബ്‌ദമായ,മാഹിയുടെ അഭിമാനതാരത്തിന് ജന്മദേശം ആദരവ് നല്കി

 *പാർലിമെൻ്റിലെ നാരീശക്തിയുടെ ശബ്‌ദമായ,മാഹിയുടെ അഭിമാനതാരത്തിന്  ജന്മദേശം  ആദരവ് നല്കി* 



മാഹി :പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് രാജ്യത്തിൻ്റെ പാർലമെൻ്റിൽ 'നാരീ ശക്തി' എന്ന വിഷയത്തിൽ ഉജ്ജ്വലമായി സംസാരിച്ച് മാഹിയുടെ പേര് ദേശീയതലത്തിൽ ഉയർത്തിപ്പിടിച്ച മാഹി സ്വദേശിനിയും, പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രസമാജാംഗം കൂടിയായ  വീണാദരി ധൻഞ്ജിത്തിനെ ക്ഷേത്ര സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു

ഞായറാഴ്‌ച വൈകിട്ട് ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ക്ഷേത്ര സമാജം പ്രസിഡണ്ട് ശ്യാംജിത്ത് പാറക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ശിവദാസൻ ഉദ്ഘാടനം ചെയ്തു.




 ചടങ്ങിൽ വെച്ച്    പ്രിൻസിപ്പൽ ഡോ. ശിവദാസൻ , ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട പുരുഷോത്തമൻ എന്നിവർ ചേർന്ന് ഉപഹാരം നല്കി ആദരിച്ചു.





പ്രമുഖ സാംസ്കാരിക പ്രവർത്തകൻ മഹേഷ് മംഗലാട്ട് ,ഫിഷറീസ് അസിസ്റ്റൻറ് ഡയരക്ടർ  ഇ.പി. ശിവകുമാർ, മാതൃ സമിതിയംഗം ആരതി സുമേഷ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു





സമാജം സിക്രട്ടറി സുരേഷ് വി സ്വാഗതവും, കമ്മിറ്റിയംഗം പി  അജിത്ത് കുമാർ  നന്ദിയും പറഞ്ഞു




Post a Comment

Previous Post Next Post