* പൊതുജനങ്ങൾക്ക്_ലെഫ്റ്റനന്റ് ഗവർണർക്ക് നേരിട്ട് പരാതി നൽകാൻ അവസരം*
മാഹി: പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ ജൂൺ 29, 30 തീയതികളിൽ മാഹി സന്ദർശിക്കുന്നതിനിടെ പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ട് സമർപ്പിക്കാൻ അവസരമൊരുക്കി.
ജൂൺ 29 വൈകുന്നേരം 5 മണിക്ക് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിലാണ് പരാതികൾ സ്വീകരിക്കുക. ലെഫ്റ്റനന്റ് ഗവർണറെ നേരിൽ കണ്ട് പരാതി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ, പരാതിയുടെ വിഷയം വ്യക്തമാക്കുന്ന അപേക്ഷ ജൂൺ 29 രാവിലെ 11 മണിക്കകം മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment