ജപ്പാൻ കുടിവെള്ള പദ്ധതി: ഒരു വർഷത്തിലേറെയായി തകർന്ന റോഡ്; പരാതികൾക്ക് പരിഹാരമില്ലെന്ന് ആക്ഷേപം
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ചുപണികൾ നടത്തിയതിന് ശേഷം ഒരു വർഷത്തിലേറെയായി റോഡിന്റെ ശോചനീയാവസ്ഥ തുടരുന്നു. നിരവധി തവണ തലശ്ശേരി 29 ഇൽ വാർഡ് മെമ്പറുടെ ശ്രദ്ധയിൽ വിഷയംപ്പെടുത്തിയിട്ടും ഇതുവരെ യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
റോഡിന്റെ തകർച്ച കാരണം യാത്രക്കാർക്കും വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. മഴക്കാലത്ത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഒരു വർഷത്തിലേറെയായി തുടരുന്ന ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെടുന്നു. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

Post a Comment