o നിവേദനം നൽകി
Latest News


 

നിവേദനം നൽകി

 

നിവേദനം നൽകി



മാഹി: പന്തക്കൽ രായരോത്ത് മീത്തൽ റോഡ് ടാർ ചെയ്യുകയോ, ഇന്റർലോക്ക് പാകുകയോ, കോൺക്രീറ്റ് ചെയ്യുകയോ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിന് നിവേദനം നൽകി. കഴിഞ്ഞ 15 വർഷമായി മാറിമാറി വന്ന എം.എൽ.എമാർക്കും ബന്ധപ്പെട്ട ആർ.എമാർക്കും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പുതിയ എം.എൽ.എ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ അസീസ് ഹാജി ഇടയിൽപ്പീടിക, ഞള്ളിൽ രവി,  എന്നിവർ നിവേദനം സമർപ്പിച്ചു. 📰

Post a Comment

Previous Post Next Post