തെരുവ് പട്ടി ശല്യം ആശുപത്രിയിലും
മാഹി: ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന പള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ അവസ്ഥ ദുരിതമയമാകുന്നു. രോഗികളും കൂട്ടിരിപ്പുകാരും ഇരിക്കാനായി ഒരുക്കിയിരിക്കുന്ന കസേരകളിൽ ചിലത് കീറിയും സ്പോഞ്ച് പുറത്തേക്ക് വന്ന നിലയിലുമാണ്. അതേസമയം, രോഗികൾ ഉപയോഗിക്കേണ്ട കസേരകളിൽ തെരുവ് പട്ടികൾ കയറി കിടക്കുന്ന ദൃശ്യവും കാണാം. ആരോഗ്യ കേന്ദ്രത്തിൻ്റെ ശുചിത്വവും പരിപാലനവും സംബന്ധിച്ച് ഇത് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
ദിവസേന നിരവധി രോഗികൾ വന്നെത്തുന്ന പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് നാടുകാരുടെ ആവശ്യം. തകർന്ന കസേരകൾ മാറ്റി സ്ഥാപിക്കാനും കാത്തിരിപ്പ് കേന്ദ്രം വൃത്തിയായി സൂക്ഷിക്കാനും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment