* പന്ത്രണ്ടാമത് കുമ്മായ മുകുന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പന്ത്രണ്ടാമത് കുമ്മായ മുകുന്ദൻ സ്മാരക പ്രതിഭാ പുരസ്കാര വിതരണം മയ്യഴി റിറ്റ്സ് അവന്യൂ ഹാളിൽ നടന്നു.
മനുഷ്യനെ നവീകരിക്കുന്നത് നിരന്തരമായ പഠനമാണെന്നും ,വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും നിരന്തരമായി പഠിച്ചു കൊണ്ടേയിരിക്കണമെന്നും എങ്കിൽ മാത്രമേ എല്ലാവരും സ്വയം നവീകരിക്കപ്പെടുകയുള്ളൂ എന്നും മയ്യഴിയുടെ കഥാകാരനായ .എം.മുകുന്ദൻ ഉത്ഘാടന പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
ഇടശ്ശേരി കവിതകളിലൂടെ ആരംഭിച്ച് രവീന്ദ്രനാഥ ടാഗോറിലും ഉള്ളൂരിലും വള്ളത്തോളിലും വിവേകാനന്ദനിലും ഗാന്ധിജിയിലൂടെ വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് ഒരു മഴ പോലെ പെയ്തിറങ്ങിയ മനോഹരമായ കുമ്മായ മുകുന്ദൻ സ്മാരക ഭാഷണമായിരുന്നു കേരളാ പ്രിൻസിപ്പാൽ സിക്രട്ടറി ആയിരുന്ന രാജു നാരായണ സാമി IAS ൻ്റെ പ്രഭാഷണം. പരോപകാരിയായ സമൂഹത്തെ വാർത്തെടുക്കലാണ് വിദ്യാഭ്യാസത്തിൻ്റെ മഹത്തായ ലക്ഷ്യമെന്നും " ധൈര്യത്തിലും സത്യസന്ദതയിലൂടെ യുമാണ് കരുത്തുള്ള നേതൃത്വം'' വിഷയം അവതരിപ്പിച്ചു കൊണ്ട് രാജു നാരായണ സാമി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മയ്യഴി MLA അഡ്വ.ടി.അശോക് കുമാർ പ്രതിഭാ പുരസ്കാര ജേതാക്കളെയും അവരുടെ രക്ഷിതാക്കളേയും അദ്ധ്യാപകരേയും അനുമോദിച്ചു.
കോഴിക്കോട് അതിരൂപതാ വികാരി ജനറൽ റവ.മോൻസിഞ്ഞോർ ജെൻസൺ പുത്തൻ വീട്ടിലും കുമ്മായ മുകുന്ദൻ്റെ മകനും പ്രവാസി ബിസിനസ്സുകാരനും ജീവകാരുണ്യ പ്രവർത്തകനും HM ഇൻറർനാഷണലിൻ്റെ ചെയർമാനുമായ ഹരീഷ് മുകുന്ദ്നും ആശംസാഭാഷണം നടത്തി.
തുടർന്ന് മയ്യഴി വിദ്യാഭ്യാസ മേഘലയിലെ SSLC ക്കും +2 വിനും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് കുമ്മായ മുകുന്ദൻ പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു.
മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻറ് കെ.സി. നിഖിലേഷ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിന്നു ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ക്ലബ്ബ് ജോ.സിക്രട്ടറി .ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.
ചന്ദ്രൻ ചേനോത്ത്, വിനയൻ പുത്തലം, ജ്യോതിഷ് പത്മനാഭൻ, കെ.എം.ബാലൻ, സതീശൻ .സി .എച്ച് എന്നിവർ നേതൃത്വം നൽകി.

Post a Comment