o വിവാഹം ലളിതമാക്കി നവദമ്പതികൾ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് കൈത്താങ്ങായി
Latest News


 

വിവാഹം ലളിതമാക്കി നവദമ്പതികൾ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് കൈത്താങ്ങായി

 വിവാഹം ലളിതമാക്കി നവദമ്പതികൾ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക്  കൈത്താങ്ങായി



മാഹി : ചാലക്കര എം.എൽ.എ റോഡിൽ ചിത്തിരയിൽ അതുൽ ആതിര ദമ്പതികളാണ് വിവാഹം ലളിതമാക്കി നവദമ്പതികൾ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക്  കൈത്താങ്ങായത്. മാഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് ആണ് ദമ്പതികൾ സഹായം ചെയ്തത്. ദമ്പതികൾ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് രക്ഷാധികാരിയും മുൻ എം എൽ എ യും ആയ ഡോ: വി രാമചന്ദ്രൻ ഏറ്റുവാങ്ങി. പന്തക്കൽ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലക്ച്ചറർ ജയപ്രഭയുടെയും റിട്ട. അധ്യാപകൻ ശശീന്ദ്രൻ്റെയും മകനാണ് അതുൽ. ഗവ. എൽ പി സ്കൂൾ അധ്യാപകൻ അർജുൻ എസ് സഹോദരനും.

Post a Comment

Previous Post Next Post