o ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി
Latest News


 

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

 ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി



മാഹി:ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റെ വാർഷിക സമ്മേളനവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും നടത്തി. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളേജിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് കേരള പൊലീസ് ഓഫീസർ രംഗീഷ് കടവത്ത് മയക്കുമരുന്നിൻ്റെ വിപത്തിനെക്കുറിച്ച് ക്ലാസ്സെടുത്തു. കെ.കെ.രാജീവ്, കെ.വത്സകുമാർ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, നസീർ കേളോത്ത്, സന്ദീപ് പ്രഭാകർ, കെ.വി.സന്ദീവ്. സംസാരിച്ചു. പുതിയ ഭാരവാഹികളായി സുനിൽ കേളോത്ത് (പ്രസിഡണ്ട്), നസീർ കേളോത്ത്, വി.എം.ചന്ദ്രി. (വൈസ് പ്രസിഡണ്ട്), സന്ദിപ് പ്രഭാകർ (ജനറൽ സിക്രട്ടറി), കെ.വിജീഷ്, കെ.വി.സന്ദീവ്. (ജോ:സിക്രട്ടറി), പ്രവീൺ കുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post