o *മാഹി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്* *അനുവദിക്കണം*
Latest News


 

*മാഹി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്* *അനുവദിക്കണം*

 *മാഹി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്* *അനുവദിക്കണം*




*യശ്വന്ത്പൂർ* *എക്സ്പ്രസ് ഉൾപ്പെടെ നാല് ദീർഘദൂര* *ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ട് മാഹി എംഎൽഎയ്ക്ക് നിവേദനം*

മാഹി /അഴിയൂർ 

മാഹി റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകളായ യശ്വന്ത്പൂർ എക്സ്പ്രസ്, കോയമ്പത്തൂർ സൂപ്പർഫാസ്റ്റ്, ഇന്റർസിറ്റി എക്സ്പ്രസ്, ബംഗളൂരു-ചെന്നൈ മെയിൽ എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും നിലവിൽ മാഹി റെയിൽവേസ്റ്റേഷൻ നാലാം വാർഡ് കൺവീനറുമായ ശശിധരൻ തോട്ടത്തിൽ മാഹി എംഎൽഎയായ അഡ്വ. ടി. അശോക് കുമാറിന് നിവേദനം സമർപ്പിച്ചു.


മാഹി, അഴിയൂർ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിൽ ദീർഘദൂര യാത്രകൾക്കായി മറ്റ് പ്രധാന റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിർദേശിച്ചിരിക്കുന്ന ട്രെയിനുകൾക്ക് മാഹിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും വ്യാപാരികൾക്കും ഉൾപ്പെടെയുള്ള വിവിധ വിഭാഗം യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നും യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദൈനംദിന യാത്രക്കാരും ദീർഘദൂര യാത്രക്കാരും നേരിടുന്ന സമയനഷ്ടവും അധിക യാത്രാചെലവും കുറയ്ക്കാൻ ട്രെയിൻ സ്റ്റോപ്പുകൾ സഹായകരമാകുമെന്നും നിവേദനത്തിൽ പറയുന്നു. 

മാഹി മേഖലയിലെതുൾപ്പടെയുള്ള ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളിലൊന്നാണ് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതെന്നും ഇതിനായി റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.


നിവേദനം സ്വീകരിച്ച മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ, യാത്രക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും വിഷയം ബന്ധപ്പെട്ട റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. 

മാഹി /അഴിയൂർ അനുബന്ധ മേഖലയിലെ ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post