o വ്യാപാരി വ്യവസായി സമിതി കരിയാട് യൂണിറ്റ് സമ്മേളനം
Latest News


 

വ്യാപാരി വ്യവസായി സമിതി കരിയാട് യൂണിറ്റ് സമ്മേളനം

 

വ്യാപാരി വ്യവസായി  സമിതി  കരിയാട്  യൂണിറ്റ്  സമ്മേളനം



വ്യാപാരി വ്യവസായി  സമിതിയുടെ  13-ാം സംസ്ഥാന സമ്മേളനത്തിൻ്റെ  ഭാഗമായി  കരിയാട്  യൂണിറ്റ്  സമ്മേളനം  കരിയാട് പുതുശ്ശേരി  മുക്ക്  പുനത്തിൽ  ചാത്തു  സ്‌മാരക  മന്ദിരത്തിൽ  വച്ച്  നടന്നു . കെ. പി . തിലകൻ്റെ  അധ്യക്ഷതയിൽ കണ്ണൂർ ജില്ല കമ്മിറ്റി അംഗം ജഗദീഷ്  ബാബു  സമ്മേളനം  ഉദ്ഘാടനം  ചെയ്തു . പാനൂർ  ഏരിയ പ്രസിഡണ്ട്  പി . ഭാസ്കരൻ , ഏരിയ കമിറ്റി അംഗം ബാബു മെക്സികൊ  എന്നിവർ  സംസാരിച്ചു . 

മിൽമ പാലിന്  4 രൂപ  വർദ്ധിപ്പിച്ചെങ്കിലും വിൽപ്പനക്കാർക്ക്  10 പൈസ മാത്രമാണ്  കമ്മീഷൻ  വർദ്ധിപ്പിച്ചത്  ഇത്  2 രൂപയായി  വർദ്ധിപ്പിക്കണമെന്ന്  സമ്മേളനം  പ്രമേയത്തിലുടെ  ആവശ്യപ്പെട്ടു . 

പുതിയ  ഭാരവാഹികളായി  

ടി .ദാസൻ  (പ്രസിഡണ്ട്), കെ . രഞ്ജിത്ത് (സിക്രട്ടറി) , ദനിഷ് . പി . (വൈസ് പ്രസിഡണ്ട് ), ദിനീഷ് . ടി . (ജോ. സിക്രട്ടറി ), കെ.പി . പ്രഭാകരൻ  (ട്രഷറർ)

Post a Comment

Previous Post Next Post