o സംഗീത സാന്ദ്രമായി
Latest News


 

സംഗീത സാന്ദ്രമായി

 സംഗീത സാന്ദ്രമായി സംഗീത ദിനം



സംഗീതവിരുന്നൊരുക്കി പി എം ശ്രീ യു ജി എച്ച് എസ് എസിലെ  വിദ്യാർത്ഥികൾ ഒത്തുകൂടി.പ്രശസ്‌ത സംഗീതജ്ഞരായ KK രാജീവൻ മാസ്റ്ററും മജിലേഷ് സാറും കുട്ടികൾക്കൊപ്പം ചേർന്നപ്പോൾ സംഗീതസാന്ദ്രമായി വിദ്യാലയം.

മജിലേഷിൻ്റ കീഴിൽ അഭ്യസിച്ച കർണാട്ടിക് സംഗീതത്തിലെ മദ്ധ്യസ്ഥായി വരിശകൾ കുട്ടികൾ ചേർന്നവതരിപ്പിച്ചത് ഗംഭീരമായി.  വിവിധ രാഗങ്ങളിലുള്ള ചലചിത്രഗാനങ്ങളും കവിതകളും മധുരസ്വരത്തിൽ പാടിയും പറഞ്ഞും  വിസ്മയാനുഭവമായി മാറി പരിപാടി.വിദ്യാലയത്തിലെ സിംഗിഗ് സ്റ്റാർസ് ,നൂപുര എസ് പ്രജീഷിൻ്റെയും നിഹാരയുടെയും പാട്ടുകളും കാതുകളെ കോൾമയിർ ക്കൊള്ളിപ്പിച്ചു. ലോകസംഗീതദിനത്തോടനുബന്ധിച്ചു നടന്ന സംഗീതവിരുന്ന് വേറിട്ടൊരനുഭവമായി മാറി.

ചടങ്ങിൽ ഹെഡ്മാസ്റ്റർ KV മുരളീധരൻ മാസ്റ്റർ സ്വാഗതവും ദിയ .കെ (9th std) നന്ദിയും പറഞ്ഞു. സുജിത രയരോത്ത്, ഷീന എം.കെ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post