അഴിയൂരിൽമഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായി ചുങ്കം ടൗൺ ശുചീകരിച്ചു.
അഴിയൂർ :കേരള വ്യപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചുങ്കം ടൗണിൽ മഴക്കാല ശുചീകരണം നടത്തി.
പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ്യ കരോടി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ബബിത്ത് തയ്യിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായഎസ്. പി. റഫീക്ക്, സാജിദ് നെല്ലോളി , ഭാരവാഹികളായ മഹമ്മൂദ് ഫനാർ, സജീഷ് ഉണ്ണി, നവാസ് നെല്ലോളി , ബിറ്റുകുളം ങ്ങര, എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വിജിഷ ബോധവൽക്കരണം നടത്തി.
ജനറൽ സെക്രട്ടറിരാജേഷ് അഴിയൂർ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി മുബാസ് കല്ലേരി നന്ദിയും പറഞ്ഞു.
ഫിറോസ് കാളാണ്ടി, പ്രജീഷ് മുത്തു , സരൂൺ,ജയപ്രകാശ് അബി, റാസിക്ക്, ശ്രീജേഷ് എസ് പി, ഷിജു എൻസി, രാജീവൻ കെ.പി, അഷ്റഫ് ടി. കെ, പവിത്രൻ, സദാനന്ദൻ, അർഷാദ്, അനിൽ കുമാർ വി. പി , പുരുഷു ടി. എൻ, സിറാജ് ( രിഫായ് സ്റ്റോർ) അസ്സു കെ.പി, ,എന്നിവർ നേതൃത്വം നൽകി.

Post a Comment