വായനാദിനം ആചരിച്ചു.
മാഹി ഗവൺമെന്റ് എൽ.പി.സ്ക്കൂൾ വായനാദിനം ആചരിച്ചു. റിട്ട. അധ്യാപകനും സാംസ്ക്കാരിക പ്രവർത്തകനുമായ പവിത്രൻ വാണിമേൽ വായനാ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കഥകളും കവിതകളും പുസ്തക പരിചയവും ഉൾപ്പെടുത്തിയ ക്ലാസ് കുട്ടികളിൽ കൗതുകമുണർത്തി. ക്വിസ് മത്സരം,പ്രസംഗമത്സരം , പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപൻ അജിത് പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ സീനിയർ അധ്യാപിക ഷീജ നന്ദി പറഞ്ഞു. സജിന , സുഗന്ധി, നിരഞ്ജന റോയ്, സൂര്യഗായത്രി, കല, സൗജത്ത്എന്നിവർ നേതൃത്വം നൽകി.

Post a Comment