o വാഹാനാപകടത്തിൽ മരണപ്പെട്ട പോലീസ് ഓഫീസർക്ക് യാത്രാമൊഴി നൽകി സഹപ്രവർത്തകർ
Latest News


 

വാഹാനാപകടത്തിൽ മരണപ്പെട്ട പോലീസ് ഓഫീസർക്ക് യാത്രാമൊഴി നൽകി സഹപ്രവർത്തകർ

 

വാഹാനാപകടത്തിൽ മരണപ്പെട്ട പോലീസ് ഓഫീസർക്ക് യാത്രാമൊഴി നൽകി സഹപ്രവർത്തകർ



ചോമ്പാല: കഴിഞ്ഞ ദേശീയ പാതയിൽ മടപ്പള്ളി സർവീസ് റോഡിൽ നിർമ്മാണ കമ്പനിയുടെ വാഹനമിടിച്ച്  മരണമടഞ്ഞ പോലിസ് ഓഫീസറുടെ മൃതദേഹം ചോമ്പാല സ്‌റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു

 കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ എ എസ് ഐ പുനത്തിൽ ഹൗസിൽ പ്രശാന്ത് (52) ആണ് മരിച്ചത്.

ഏറെക്കാലം ചോമ്പാല പോലീസ് സ്‌റ്റേഷനിൽ സേവനമനുഷ്ടിച്ചിരുന്നു.

 വ്യാഴാഴ്ച ഉച്ച രണ്ട് മണിയോടെയാണ് സംഭവം. മടപ്പള്ളിയിലെ നിർദ്ദിഷ്ട അടിപ്പാതയ്ക്ക് സമിപം സർവീസ് റോഡിൽ നിൽക്കുകയായിരുന്ന പ്രശാന്തിനെ നിർമ്മാണ കമ്പനിയുടെ   മണ്ണ്മാന്തി വാഹനത്തിൻ്റെ   പിൻഭാഗം ഇടിക്കുകയായിരുന്നു. വയറിന്  ഇടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട്ആറ് മണിയോടെയാണ് മരണം. ആന്തരിക രക്തസ്രാവമാണ് മരണകാരണം. 

ഭാര്യ ഷീമ (പി ആർ ഒ വടകര ജില്ല ആശുപത്രി )

മകൻ : അലോഗ് (വിദ്യാർത്ഥി മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ )


Post a Comment

Previous Post Next Post