*പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ നടന്നു*
ന്യൂമാഹി : പരിമഠം ശ്രീദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോഷത്തിന്റെ ഭാഗമായി ഉദയാസ്‌തമനപൂജ നടന്നു. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്‌ജയഹോമം, ഭഗവതിസേവ തുടങ്ങിയപൂജകളും 21 തവണ ക്ഷേത്രപ്രദക്ഷിണവും അന്നദാനവുമുണ്ടായി. നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജൂലൈ പതിനാലിനാണ് അടുത്ത ഉദയാസ്‌തമനപൂജ. പൂജകൾ വഴിപാടായി കഴിക്കാനാഗ്രഹിക്കുന്നവർ നേരത്തെ അറിയിക്കണമെന്ന് പരിമഠം ശ്രീ ദുർഗാക്ഷേത്രം ട്രസ്‌റ്റിബോർഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2334107, 9846239860.

Post a Comment