*ഇന്ത്യൻ യൂത്ത് പാർലമെന്റിൽ പ്രസംഗിച്ച വീണാധരി ധൻജിത്തിനെ ബിജെപി മാഹി മണ്ഡലം കമ്മിറ്റി ആദരിച്ചു-*
മാഹി: വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ ഭാഗമായി ഇന്ത്യൻ യുത്ത് പാർലമെന്റിൽ "നാരി ശക്തി" വിഷയത്തിൽ പ്രസംഗിച്ച് മടങ്ങിയെത്തിയ മാഹി സ്വദേശിനി വീണാധരി ധൻജിത്തിനെ ബിജെപി മാഹി മണ്ഡലം കമ്മിറ്റി വീട്ടിലെത്തി ആദരിച്ചു.
മൈ ഭാരതിന്റെ ആഭിമുഖ്യത്തിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് വീണാധരി ഇന്ത്യൻ പാർലമെന്റിൽ സംസാരിച്ചത്. മാഹി മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിലെ അവസാന വർഷ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയായ വീണാധരി, എം.എസ്.സി ഫിസിക്സ് പ്രവേശനത്തിനായുള്ള ഐ.ഐ.ടി ജാം-2026 പരീക്ഷയിലും യോഗ്യത നേടിയിട്ടുണ്ട്.
ചാലക്കര ധനില നിവാസിലെ ദുബായിൽ മറൈൻ ചീഫ് എഞ്ചിനിയറായ ഡോ. രഞ്ജിത്തിന്റെയും അധ്യാപിക എ.എം. ധനിലയുടെയും മകളാണ്. എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുവിന്റെ സഹോദരിയാണ്.
ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ആദരവ് ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ. ദിനേശൻ, പുതുച്ചേരി സംസ്ഥാന എസ്.സി മോർച്ച പ്രസിഡണ്ട് അഡ്വ. കാർത്തവ രാജൻ, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ ചെമ്പ്ര, മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ, വൈസ് പ്രസിഡണ്ട് ഷാജിമ, സെക്രട്ടറി വിജേഷ് ചാലക്കര, എക്സിക്യൂട്ടീവ് അംഗം പ്രകാശൻ ചാലക്കര, കിസാൻ മോർച്ച പ്രസിഡണ്ട് കാവിൽ രാജൻ, സെക്രട്ടറി രാമചന്ദ്രൻ കളോത്ത്, മഹിളാ മോർച്ച പ്രസിഡണ്ട് രജിത കെ.പി, ജനറൽ സെക്രട്ടറി ഷാനിലാ പള്ളൂർ, ബൂത്ത് പ്രസിഡണ്ട് സനിൽ, രാഷ്ട്രീയ സ്വയംസേവക സംഘം ചാലക്കര ശാഖ കാര്യവാഹ് സുരേഷ് എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ പാർലമെന്റിൽ മാഹിയുടെ അഭിമാനമായി മാറിയ വീണാധരിയുടെ നേട്ടം യുവജനങ്ങൾക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Post a Comment