ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു
ന്യൂ മാഹി സി ഡി എസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ വച്ച് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ സി. എച്ച്. പ്രിയയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. എ. റീത്ത,പി. സുധീഷ്, തുടങ്ങിയവർ സംസാരിച്ചു.ഫെസ്റ്റിൽ ചക്ക കൊണ്ട് ഉണ്ടാക്കിയ വിവിധതരം ഉത്പന്നങ്ങളുടെ പ്രദർശനം ഉണ്ടായി. നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന ചക്ക ഉപയോഗിച്ചുകൊണ്ട് വിവിധ തരങ്ങളായ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി സംരംഭകർക്ക് വരുമാനം ഉണ്ടാക്കുകയും അതിനുവേണ്ട വിപണി കണ്ടെത്തുക എന്നത് കൂടി ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ചക്ക ഫെസ്റ്റ് ലക്ഷ്യമിടുന്നു..

Post a Comment