പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു
പി.എം.ശ്രീ.ഉസ്മാൻ ഗവ.ഹൈസ്കൂൾ, ചാലക്കര പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാർത്ഥികളെ കൈയടിയോടെ സ്വീകരിച്ചു കൊണ്ടു പ്രവേശനോത്സവത്തിനു തുടക്കം കുറിച്ചു. മാഹി .സർക്കിൾ ഇൻസ്പെക്ടറും ഈ വിദ്യാലത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ അനിൽകുമാർ.പി.എ. ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ പി.എം.ശ്രീ പദ്ധതിയോട നബന്ധിച്ചു സ്കൂളിനു ലഭ്യമായ സൌകര്യങ്ങളെക്കുറിച്ചും ഇതിനകം തന്നെ കൈവരിച്ച പ്രശക്തിയെ പറ്റിയും അതു നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത ട്രാഫിക് സബ്.ഇൻസ്പെക്ടർ .പ്രസാദ് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിനെ പറ്റി കുട്ടികളോടു സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.വി.മുരളീധരൻ അദ്ധ്യക്ഷം വഹിച്ചു. എസ്.എം.സി. ചെയർ പേഴ്സൻ .സിനി. പള്ളൂർ എസ്.ഐ..സന്തോഷ്, റിട്ട. അധ്യാപകരായ ആനന്ദ് പറമ്പത്ത്, പവിത്രൻ എന്നിവർ ആശംസക്ക് നേർന്നു. എൻ.സി.സി. അധ്യാപികയായ വിനീതയുടെ നേതൃത്വത്തിൽ എൻ.സി.സി.കാഡറ്റുകളുംബാല സേവികയായ. രേഷ്ണയുടെ നേതൃത്വത്തിൽ പ്രൈമറി വിദ്യാർത്ഥികളും തൃത്തരൂപങ്ങൾ അവതരിപ്പിച്ചു.

Post a Comment