*ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ നാളെ മാഹിയിൽ ഔദ്യോഗിക സന്ദർശനം നടത്തും
മാഹി: പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മാഹിയിലെത്തും.
സന്ദർശനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന മാഹി ഗവൺമെന്റ് ആശുപത്രിയുടെ പുതിയ കെട്ടിടം, പള്ളൂർ ആശുപത്രി കെട്ടിടം, പോലീസ് സൂപ്രണ്ട് ഓഫീസ് കെട്ടിടം എന്നിവ ലെഫ്റ്റനന്റ് ഗവർണർ സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തും.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം മാഹിയിൽ നിന്ന് മടങ്ങും.

Post a Comment