o വർഷങ്ങളായി ഒരേ തസ്തികയിൽ തുടരുന്ന സർക്കാർജീവനക്കാരുടെ സ്ഥലം മാറ്റം അനിവാര്യം : ലെഫ്റ്റനന്റ് ഗവർണർ
Latest News


 

വർഷങ്ങളായി ഒരേ തസ്തികയിൽ തുടരുന്ന സർക്കാർജീവനക്കാരുടെ സ്ഥലം മാറ്റം അനിവാര്യം : ലെഫ്റ്റനന്റ് ഗവർണർ

 വർഷങ്ങളായി ഒരേ തസ്തികയിൽ തുടരുന്ന സർക്കാർജീവനക്കാരുടെ   സ്ഥലം മാറ്റം അനിവാര്യം : ലെഫ്റ്റനന്റ് ഗവർണർ



പുതുച്ചേരി:ഉദ്യോഗക്കയറ്റം പോലും നിരസിച്ച് വർഷങ്ങളായി

ഒരേ തസ്ത‌ികയിൽ തന്നെ തുടരുന്ന സർക്കാർ ജീവനക്കാരെ നിർബന്ധമായും സ്ഥലം മാറ്റണമെന്ന് പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ കെ. കൈലാഷ്നാഥൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ച്‌ച ഗവർണർ സെക്രട്ടറിമാരുടെയും വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചുചേർക്കുകയും, വിവിധ വകുപ്പുകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കേൾക്കുകയും ചെയ്തിരുന്നു. തുടർന്ന്, എല്ലാ നയപരമായ തീരുമാനങ്ങൾക്കും തൻ്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഉപദേശിച്ചു.


ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കണമെന്നും, ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സ്ഥലംമാറ്റ നയം മൂന്ന് വർഷത്തിലൊരിക്കൽ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റങ്ങൾ കർശനമായിപാലിക്കണമെന്നും, ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post