o കോൺഗ്രസ്സ് നേതാവ് എൻ.പി.ഭാസ്‌ക്കരൻ അനുസ്മരണം നടത്തി
Latest News


 

കോൺഗ്രസ്സ് നേതാവ് എൻ.പി.ഭാസ്‌ക്കരൻ അനുസ്മരണം നടത്തി

 *കോൺഗ്രസ്സ് നേതാവ് എൻ.പി.ഭാസ്‌ക്കരൻ അനുസ്മരണം നടത്തി*



ന്യൂമാഹി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന എൻ.പി. ഭാസ്‌ക്കരന്റെ 10-ാം ചരമവാർഷിക ദിനത്തിൽ സ്വവസതിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.സി.ജി.അരുൺ അധ്യക്ഷത വഹിച്ചു. സി.വി.രാജൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.കെ.അനീഷ് ബാബു, കവിയൂർ രാജേന്ദ്രൻ, എൻ.കെ.സജീഷ്, ഷാനു പുന്നോൽ സംസാരിച്ചു. പഞ്ചായത്ത് അംഗം എ.സി.രേഷ്മ, എം.കെ.പവിത്രൻ, കെ.ടി.കെ. അനിൽകുമാർ, ഒ.എം.എ.ഗഫൂർ, കെ.കെ.ഹാരിസ്, സി.ബാബു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post