o മാഹിയിൽ പുതിയ എസ്.പി.യായി ധനശേഖരൻ
Latest News


 

മാഹിയിൽ പുതിയ എസ്.പി.യായി ധനശേഖരൻ

 മാഹിയിൽ പുതിയ എസ്.പി.യായി ധനശേഖരൻ



പുതുച്ചേരി: പുതുച്ചേരി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥന്റെ അംഗീകാരത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്.


ഇതനുസരിച്ച് മാഹി റീജിയണൽ പോലീസ് സൂപ്രണ്ടായിരുന്ന വിനയ് കുമാർ ഗാഡ്‌കെയെ സ്ഥലംമാറ്റി കാരയ്ക്കൽ സീനിയർ പോലീസ് സൂപ്രണ്ടായി നിയമിച്ചു. കാരയ്ക്കൽ സീനിയർ പോലീസ് സൂപ്രണ്ടായിരുന്ന എം.വി.എൻ.വി. ലക്ഷ്മി സൗജന്യയെ പുതുച്ചേരിയിലെ അഴിമതി വിരുദ്ധ-വിജിലൻസ് വിഭാഗം സീനിയർ പോലീസ് സൂപ്രണ്ടായും നിയമിച്ചു.


 പി.സി.ആർ. സെൽ പോലീസ് സൂപ്രണ്ടായിരുന്ന ധനശേഖരൻ ബി.യെ മാഹി പോലീസ് സൂപ്രണ്ടായി നിയമിച്ചു. ഹോംഗാർഡ്സ് പോലീസ് സൂപ്രണ്ടായിരുന്ന മാർത്തിനി എസ്.നെ കാരയ്ക്കൽ ട്രാഫിക് പോലീസ് സൂപ്രണ്ടായും നിയമിച്ചു.





Post a Comment

Previous Post Next Post