o ഓപ്പറേഷൻ തണ്ടർ തലശേരി റെയിൽവെ സ്റ്റേഷനിൽ 8 കിലോ കഞ്ചാവ് പിടികൂടി
Latest News


 

ഓപ്പറേഷൻ തണ്ടർ തലശേരി റെയിൽവെ സ്റ്റേഷനിൽ 8 കിലോ കഞ്ചാവ് പിടികൂടി

 ഓപ്പറേഷൻ തണ്ടർ  തലശേരി റെയിൽവെ സ്റ്റേഷനിൽ 8 കിലോ കഞ്ചാവ് പിടികൂടി



ലഹരി വേട്ടയുടെ ഭാഗമായി  എക്സൈസ്  വകുപ്പ് പ്രത്യേകം സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നടത്തിയ  സംയുക്ത പരിശോധനയിൽ രണ്ടാം പ്ലാറ്റ്ഫോറത്തിന്റെ ഒഴിഞ്ഞ ഭാഗത്ത് നിന്നും 8 കിലോ ഉണക്ക ക്കഞ്ചാവ് പിടികൂടി. ചാക്കിൽ നിറച്ച് ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കെട്ട് കണ്ടെത്തിയത് - 6324 നമ്പർ മംഗലാപുരം, കോയമ്പത്തുർ-എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് ചാക്ക് കെട്ട് കാണപ്പെട്ടത്.  ഉച്ചക്ക് 12-30 ഓടെയാണ് ഉദ്യോഗസ്ഥർ പ്ലാറ്റ്ഫോമിൽ പരിശോധന നടത്തിയത്. കണ്ടെടുത്ത കഞ്ചാവിന് രഹസ്യമാർക്കറ്റിൽ ഏതാണ്ട് 8 ലക്ഷം രൂപ വില വരും. ട്രെയിനിൽ കടത്തിക്കൊണ്ടുവരുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥരെ വെട്ടിക്കാൻ പ്ലാറ്റ്ഫോമിന്റെ ഒഴിഞ്ഞ ഭാഗത്ത് ചാക്ക് കെട്ട് തള്ളി ലഹരി കടത്തുകാരൻ മുങ്ങിയതാവാമെന്നാണ് സംശയിക്കുന്നത്. രക്ഷപ്പെട്ടയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.       ആർ.പി.എഫ്. എസ് ഐ മനോജ്‌ കുമാർ, 

ഹെഡ് കോൺസ്റ്റബിൾ ഇ ടി കെ പവിത്രൻ, 

കോൺസ്റ്റബിൾ കെ റിബേഷ് , ആർപിഎഫ് ക്രൈം സ്‌ക്വാഡ് ഹെഡ് കോൺസ്റ്റബിൾമാരായ എം ബൈജു , ടി ബിജേഷ്, തലശ്ശേരി എക്സൈസ്  ഇൻസ്‌പെക്ടർ ജി.

ആദർശ്, അസി. ഇൻസ്‌പെക്ടമാരായ  ടി.സന്തോഷ്‌,കെ.സി. ഷിബു, പ്രിവെന്റീവ് ഓഫീസർമാരായ കെ സുമേഷ് , കെ.പി റോഷി, എം കെ പ്രസന്ന , സിവിൽ എക്‌സൈസ്  ഓഫീസർമാരായ സി.പി. രതീഷ്,  കെ.സരിൻ രാജ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായത്.

Post a Comment

Previous Post Next Post