o ഓപ്പറേഷൻ തണ്ടർ: ബസിൽ കടത്തുകയായിരുന്ന 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി പിടിയിൽ
Latest News


 

ഓപ്പറേഷൻ തണ്ടർ: ബസിൽ കടത്തുകയായിരുന്ന 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി പിടിയിൽ

 ഓപ്പറേഷൻ തണ്ടർ: ബസിൽ കടത്തുകയായിരുന്ന 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി പിടിയിൽ



ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻതോതിൽ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി പിടിയിലായി. കോപ്പാലം - തലശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മൂഴിക്കരയിൽ വച്ച് വ്യാഴാഴ്ച‌ പകൽ 12 മണിയോടെയായിരുന്നു പരിശോധന.


കണ്ണൂർ ആദികടലായി സ്വദേശിയായ ഗിരീശൻ (50) ആണ് സംഭവത്തിൽ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ ഒളിപ്പിച്ച നിലയിലാണ് 180 മില്ലി ലിറ്ററിന്റെ 30 കുപ്പി മാഹി മദ്യം കണ്ടെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന് ആകെ 7.5 ലിറ്റർ അളവുണ്ട്.


കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ പി. ഷിംനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിശോധനയിൽ ഐ.ബി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ യു. ഷാജി, പി. അനീഷ് കുമാർ എന്നിവരും പങ്കെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post