വി പി ശിവകൊളുന്ത് 16-ാമത് പുതുച്ചേരി നിയമസഭയുടെ സ്പീക്കറായേക്കും.
ഒരു മാസമായി നീണ്ടു പോയ രംഗസ്വാമി മന്ത്രിസഭയുടെ വിപുലീകരണം ജൂൺ07ഞാറാഴ്ച്ച നടക്കാനിരിക്കെ NRകോൺഗ്രസ്സിലെ ലാസ്പെട്ട് MLA ശിവകൊളുന്ത്സ്പീക്കറാകുമെന്ന് അഭ്യൂഹം പടരുന്നു.
2019 ൽ കോൺഗ്രസ്സിലായിരുന്ന ശിവകൊളുന്ത് വൈദ്യലിംഗം MPയായ സാഹചര്യത്തിൽ 2021വരെ സ്പീക്കറായി അസംബ്ളിയെ നിയന്ത്രിച്ചിരുന്നു.
14 ആം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർകൂടിയായിരുന്നു ശിവകൊളുന്ത്. എന്നാൽ 2021 ഫെബ്രവരിയിൽ കോൺഗ്രസ്സിലെ പടലപിണക്കം കാരണം അദ്ദേഹം രാജിവെക്കുകയായിരുന്നു.
ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ NRകോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച് 10578 വോട്ട് നേടി ഉജ്ജ്വലവിജയം കൈവരിക്കുകയായിരുന്നു അദ്ദേഹം.ശിവകൊളുന്തിന് എതിരായി മത്സരിച്ചത് മൂന്നു തവണ ബിജെപി പ്രസിഡന്റും ദീർഘകാലമായി ബിജെപി നേതാവുമായ സാമിനാഥനായിരുന്നു . ബി ജെ പിയിൽ നിന്ന രാജിവെച്ച് TVK ടിക്കറ്റിൽമത്സരിക്കുകയായിരുന്നു. 2021 ൽനോമിനേറ്റഡ് MLA കൂടിയായിരുന്നുസാമിനാഥൻ.
എന്നാൽ ശിവകൊളുന്തിന്റെ ഉജ്ജ്വല വിജയംNDAക്കും കൂടി ആശ്വാസം പകരുന്നതായിരുന്നു.
മുൻമന്ത്രിയായിരുന്ന സായീശരവണനും ബിജെപി വിട്ട് TVKയിൽചേർന്ന് മത്സരിച്ചിരുന്നു. തിരുഭുവനെ മണ്ഡലത്തിൽ നിന്നും സായി ശരവണൻ വിജയിക്കുകയും ചെയ്തു.
രംഗസ്വാമി ഗവർണ്ണർക്കു നൽകിയ ലിസ്റ്റ് തികച്ചും രഹസ്യാത്മകമാണ്. ആ ലിസ്റ്റിൽ ശിവകൊളുന്തിന്റെ പേരുണ്ടെന്നും അതിനാൽ അദ്ദേഹമായിരിക്കും സ്പീക്കറെന്ന് പുതുച്ചേരിയിലെ രാഷ്ട്രീയ വൃത്തങ്ങൾ കണക്കു കൂട്ടുന്നു.ആ രഹസ്യത്തിന്റെ ചുരുളഴിയാൻ രണ്ട് ദിവസം ഇനിയും കാത്തിരിക്കണം.

Post a Comment