നിര്യാതനായി
ചൊക്ലി: റിട്ട. സഹകരണ ഡപ്യൂട്ടി രജിസ്ട്രാറും പ്രമുഖ
സാഹിത്യകാരനും, നാടൻ കലാഗവേഷകനുമായ ഭാസ്ക്കരൻ ( പന്ന്യന്നൂർ ഭാസി - 82)നിര്യാതനായി. രണ്ട് ഡസനിലേറെ ഗ്രന്ഥങ്ങളുടെ കർത്താവും, നാടക രചയിതാവും സംവിധായകനുമാണ്. പന്ന്യന്നൂർ പി.ടി.കെ.അനന്തൻ സ്‌മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ അരനൂറ്റാണ്ടിലേറെക്കാലം സാരഥിയായിരുന്നു. സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം സഹകരണ പ്രസ്ഥാനങ്ങൾക്ക് മുതൽക്കൂട്ടായ ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിരുന്നു.
ഭാര്യ :
പരേതയായ വി.പി.ഭവാനി
മക്കൾ : കെ.പി.ബീന (റിട്ട. എക്സിക്യുട്ടീവ് എഞ്ചിനിയർ, കെ.എസ്. ഇ.ബി), കെ.പി.ബിജു (എഞ്ചിനിയർ, യു.എ.ഇ.), ബൈജു ഭാസ്‌കർ (നാടക-ചലച്ചിത്ര നടൻ, അസി. സെക്രട്ടറി, പന്ന്യന്നൂർ സർവ്വീസ് സഹകരണ ബേങ്ക്)
മരുമക്കൾ: വി.പി.നാദിയ. (രാമവിലാസം
എച്ച്.എസ്.എസ്, ചൊക്ലി), പി.സി.പ്രനിഷ.( കാരാറത്ത് യു.പി. എസ്,നിടുമ്പ്രം), പരേതനായ എം. എസ്.സുഗുണൻ (റിട്ട. ഡപ്യൂട്ടി ചീഫ് എഞ്ചിനിയർ, കെ.എസ്.ഇ.ബി ), സഹോദരങ്ങൾ: കെ.പി. വിശ്വനാഥൻ(ചിത്രകാരൻ, റിട്ട. അദ്ധ്യാപകൻ, വി.പി. ഓറിയന്റൽ എച്ച്. എസ്, ചൊക്ലി), കെ.പി രവീന്ദ്രൻ (പാറാൽ)

Post a Comment