o മയ്യഴിയിൽ സൗജന്യ അരി വിതരണം ഉടൻ ആരംഭിക്കണം: സി.പി.ഐ
Latest News


 

മയ്യഴിയിൽ സൗജന്യ അരി വിതരണം ഉടൻ ആരംഭിക്കണം: സി.പി.ഐ

 *മയ്യഴിയിൽ സൗജന്യ അരി വിതരണം ഉടൻ ആരംഭിക്കണം: സി.പി.ഐ (എം)*



മാഹി: മാഹിയിൽ കഴിഞ്ഞ നാല് മാസമായി റേഷൻ അരി വിതരണം പൂർണ്ണമായും മുടങ്ങിയിരിക്കുകയാണെന്നും, ജനങ്ങളെ ദ്രോഹിക്കുന്ന പുതുച്ചേരി സർക്കാരിന്റെ നടപടി അവസാനിപ്പിച്ച് സൗജന്യ അരി വിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്നും സി.പി.ഐ (എം) മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു.


സൗജന്യ അരി വിതരണം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, മാഹിയോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും സി.പി.ഐ (എം) ലോക്കൽ കമ്മിറ്റികൾ മുന്നറിയിപ്പ് നൽകി.



Post a Comment

Previous Post Next Post