o *എ.പി. കുഞ്ഞിക്കണ്ണൻ- കല മനുഷ്യത്വത്തെ ഉണർത്താനുള്ള
Latest News


 

*എ.പി. കുഞ്ഞിക്കണ്ണൻ- കല മനുഷ്യത്വത്തെ ഉണർത്താനുള്ള

 *എ.പി. കുഞ്ഞിക്കണ്ണൻ- കല മനുഷ്യത്വത്തെ ഉണർത്താനുള്ള മാധ്യമം എന്നു വിശ്വസിച്ച മനുഷ്യസ്നേഹി !*

 *പിണറായി വിജയൻ* 



ന്യൂമാഹി : കല മനുഷ്യത്വത്തെ ഉണർത്താനുള്ള മാധ്യമമാണെന്ന് വിശ്വസിച്ച മനുഷ്യ സ്നേഹിയായിരുന്നു

എ.പി. കുഞ്ഞിക്കണ്ണനെന്ന്  കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


മാഹി കലാഗ്രാമ സ്ഥാപകൻ എ.പി. കുത്തിക്കണ്ണൻ്റെ പൂർണ്ണകായ വെങ്കല പ്രതിമ  കലാഗ്രാമാങ്കണത്തിൽ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കല വിവേചനമില്ലാതെ എല്ലാർക്കും പ്രാപ്യമാവണമെന്ന തൻ്റെ സ്വപ്‌നത്തിൻ്റെ സാക്ഷാത്കാരമാണ് കലാഗ്രാമ സ്ഥാപനത്തിലൂടെ എ.പി. കുഞ്ഞിക്കണ്ണൻ സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു,


വർത്തമാന കാലത്ത് കലാഗ്രാമം പ്രവർത്തനത്തിൻ്റെ പുതിയ ദിശാസൂചികാണിക്കുന്നുണ്ടെന്നും വർഗ്ഗീയ വാദികളും മുതലാളിത്തവും കലയിലെ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന കാലത്ത് കലാഗ്രാമം പോലെ ഉത്പതിഷ്ണുക്കളുടെ കൂട്ടായ്മകൾ എങ്ങും ഉണ്ടായി വരണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.


എ.പി. കുഞ്ഞിക്കണ്ണൻ്റെ വ്യക്തിത്വം തുടിക്കുന്ന വെങ്കല പ്രതിമയൊരുക്കിയ ശില്പി എൻ മനോജ് കുമാറിനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും സംഘാടകരുടെ വക പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.


കലാഗ്രാമം ചിത്രകലാധ്യാപകൻ

പ്രശാന്ത് ഒളവിലം രചിച്ച പിണറായി വിജയൻ്റെ ഛായാചിത്രം 

അദ്ദേഹത്തിനു സമർപ്പിച്ചു.


ചടങ്ങിൽ കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.


വിശിഷ്ടാതിഥി കഥാകുലപതി ടി. പത്മനാഭൻ്റെ എ.പി. കുഞ്ഞിക്കണ്ണനെ കുറിച്ചുള്ള സ്നേഹാർദ്ര സ്‌മരണകൾ സദസ്സിനു വേറിട്ട അനുഭവമായി.


പ്രമുഖ ചിത്രകാരൻ കെ.കെ. മാരാർ അനുസ്മരണപ്രഭാഷണം നടത്തി. 


ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ചടങ്ങിൽ സന്നിഹിതനായി.


സംഘാടക സമിതി ചെയർമാൻ ഡോ.എ.പി ശ്രീധരൻ സ്വാഗതവും ജനറൽ കൺവീനർ അസീസ് മാഹി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post