*ബി.എഡ് പ്രവേശനം: സംവരണ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു*
മാഹിയിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഗവ: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2026-27 വർഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 4 വരെ അപേക്ഷിക്കാം. യോഗ്യരായ വിദ്യാർത്ഥികൾ കോഴിക്കോട് സർവ്വകലാശാലയുടെ www.admission.uoc.ac.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മാഹി റവന്യു വകുപ്പിൽനിന്ന് ലഭിച്ച മാഹിയിലെ സ്ഥിരതാമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ 2026 ജൂൺ 4 ന്
മുൻപായി സമർപ്പിക്കേണ്ടതാണ്.

Post a Comment